2013 ജൂലൈ 31, ബുധനാഴ്‌ച

മുഖ്യമന്ത്രീ ... അരുത്.! പി.സി. ജോർജിന്റെ ഫോണ്‍ ചോർത്തരുത് . പിന്നെയോ..പരിശോധിക്കണം.

മുഖ്യമന്ത്രീ ... അരുത്.! പി.സി. ജോർജിന്റെ ഫോണ്‍ ചോർത്തരുത് . പിന്നെയോ..പരിശോധിക്കണം.

ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ
പി.സി. ജോർജിന്റെ ഫോണ്‍ ചോർത്തുകയല്ല. തുറന്നു പരിശോധിക്കുകയാണ് വേണ്ടത്.
കെ. ബി. ഗണേഷ് കുമാർ -യാമിനി പ്രശ്നം മുതൽ,
 ഇടതുപക്ഷത്തോടൊപ്പം നിന്ന് മന്ത്രിസഭയെ മറിച്ചിട്ട്‌
കെ. എം. മാണിയെ അവരോധിക്കാൻ നടത്തിയ മലയാളികളെ ഞെട്ടിപ്പിക്കുന്ന/നാണിപ്പിക്കുന്ന (സോറി. മലയാളിക്ക് ഇന്ന് എന്ത് കേട്ടാലും കണ്ടാലും ഞെട്ടലുമില്ല, നാണവുമില്ല) പല കുൽസ്രിത വിവരങ്ങളും പുറത്തുവരും
.
പക്ഷെ ഒന്ന് ശ്രദ്ധിക്കുന്നത്  നന്നായിരിക്കും.
പരിശോധനാ വേളയിൽ വല്ല ഹെലികോപ്ടറിൽനിന്നോ മറ്റോ
നല്ല മണമുള്ള ലോഷൻ കേരളമൊട്ടാകെ തളിക്കുന്നത്
 ഈ ദുർഗന്ധം അകറ്റാൻ സഹായിക്കും.

അടിയന്തിര നടപടി അങ്ങിൽ നിന്നും ആഗ്രഹിച്ചുകൊണ്ട്‌

ആനുകാലികൻ 

2013 ജൂലൈ 28, ഞായറാഴ്‌ച

ഫെനി ബാലകൃഷ്ണൻ-വെള്ളാപ്പള്ളി നടേശൻ പരസ്പരാരോപണം

ഫെനി ബാലകൃഷ്ണൻ-വെള്ളാപ്പള്ളി നടേശൻ പരസ്പരാരോപണം 

പോട്ട്  ഫെനീ! സരിത തന്റെ പേരെങ്ങാനും എഴുതിയോന്നറിയാൻ
വെള്ളാപ്പള്ളി ഒരു നമ്പരിട്ടതല്ലിയോ?

കാടടച്ചു വെടി വയ്ക്കുമ്പം ആർക്കൊക്കെയാ കൊള്ളുക എന്നാർക്കറിയാം.
വെള്ളാപ്പള്ളിയും ഒരു നേതാവല്ലിയോ?

കാറ്റുള്ളപ്പോൾ തൂറ്റണം എന്ന് കൃത്യമായിട്ടറിയാവുന്ന
ഫെനി മുട്ടൻ ഒരു നമ്പരിട്ടു (ഉണ്ടായില്ലാ വെടി വച്ച് )
ബല്ല്യ ഒരു വക്കീലാകാൻ നോക്കിയതാണെന്നു
പാവം നമ്മുടെ നേതാക്കന്മാരുണ്ടോ അറിയുന്നു.
കൊച്ചു കള്ളൻ!

"പ്രതി"പക്ഷത്തിന്റെ വെപ്രാളം കണ്ടാൽ
സരിതയുടെ മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റ്
കാലതാമസം വരുത്തിയെന്ന്  തോന്നിപ്പോകും



സോളാർ: കോടതി നടപടിക്കെതിരെ പിണറായി.

സോളാർ: കോടതി നടപടിക്കെതിരെ പിണറായി.

കോടതി ഇനി ഇതിൽ എന്തെല്ലാം പഴി കേൾക്കാനിരിക്കുന്നു. പ്രതിപക്ഷത്തിനു അനുകൂലമായി കോടതിയും വിധിയും വന്നാൽ കോടതിക്ക് നല്ലത്. പിന്നല്ല... (രാപ്പനി) രാപ്പകൽ സമരം പൊളിക്കാൻ നോക്കിയാൽ... "ഇതിലും കടുത്ത ഭാഷ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു"
കോടതിക്ക് കൊട്ടുവടിയെടുത്തു കൊട്ടാൻ തോന്നുന്നെങ്കിൽ ഉമ്മന്റെ മണ്ടയ്ക്കിട്ട് രണ്ടു കൊട്ടണം. എങ്കിൽ ഞങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. അല്ലാണ്ട് സ്ഥാനം മാറി കൊട്ടിയാൽ....

സരിതേ.. എന്തേ നീ കൈവേടിഞ്ഞോ,
സരിതേ... മിണ്ടാത്തതെന്തേ...

സരിതയുടെ മൊഴി കേൾക്കാൻ (മൊഞ്ചത്തി പെണ്ണേ... )
ആയിരം കാതുമായ് കാത്തു കാത്തിരിക്കുന്നു.
കോടിയേരി അങ്കിളും കൂട്ടുകാരും
ഷെഡ്‌ കെട്ടി കാത്തിരിക്കുന്നു.
പറയില്ലേ നീ മൊഴിയില്ലേ.


2013 ജൂലൈ 15, തിങ്കളാഴ്‌ച

അടിവസ്ത്രം വിറ്റും ഓണമുണ്ണാനുള്ള ചിലരുടെ കുതന്ത്രപ്പാടുകളേ !

ചീപ്പ്‌ വിഴുപ്പു പി. സി ജോര്ജ്  പുതിയ അത്യുല്പാദന ശേഷിയുളള സങ്കരയിനം പശുവിനെ മുഖ്യനെ ഉല്പാദിപ്പിക്കാനൊരുങ്ങുന്നു. 

പണ്ട് കൊല്ലം കടപ്പുറത്ത് ഒരു തിമിങ്ങലം വന്നതോര്മയുണ്ടോ? നാം നോക്കിയങ്ങു നില്ക്കെ വാടി കടപ്പുറത്ത് കുതിച്ചൊരു ചാട്ടം. തിരുച്ചൊരു ഊളിയിടല്. പിന്നെ പൊങ്ങുന്നതു ഇരവിപുരത്ത്  . ഇതുപോലെയാണ് ശ്രീ(മാന്യതയില്ലാത്ത) പി. സി. ജോര്ജു. നിക്കണ നില്പില് കണ്ട കലക്ക വെള്ളത്തിലേക്ക്‌ ഒരു ഊളിയിടല്. സ്വന്തം മുന്നണിയിലെ തൊഴുത്തില് കുത്തുന്ന രോഗമുള്ള  "പശുക്കളില്",  ഇടതുപക്ഷതുനിന്നും ഏതോ മുന്തിയ ഇനം ആണത്രേ ബീജം ശേഖരിച്ചു കുത്തിവച്ചു മുന്തിയ ഇനം വെച്ചൂര് പശുവിനെ മുഖ്യനെ പ്രസവിപ്പിക്കാനുള്ള കാത്തിരിപ്പിലാണ്. 

അടിവസ്ത്രം വിറ്റും ഓണമുണ്ണാനുള്ള  ചിലരുടെ  കുതന്ത്രപ്പാടുകളേ !