സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി ശരിക്കൊപ്പമെന്നു പി.സി.ജോര്‍ജ്
കോട്ടയം•ആരോപണ വിധയേരായ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റിയ മുഖ്യമന്ത്രിയുടെ നടപടി ശരിയെന്ന് പി.സി.ജോര്‍ജ്. ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിക്കൊപ്പമാണ്. മുഖ്യമന്ത്രിക്ക് കേസില്‍ മറ്റ് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ സരിത അറസ്റ്റിലാകുമായിരുന്നില്ല. സോളാര്‍തട്ടിപ്പ് കേസില്‍ പൊലീസ് നടപടി ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ഒാഫിസില്‍ നിന്നു പുറത്താക്കപ്പെട്ട പിഎ ടെന്നി ജോപ്പന് പൊലീസിനെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.കെ.ബി.ഗണേഷ്കുമാറിന് സരിതയുമായി അടുത്ത ബന്ധമുണ്ട്. മറ്റ് മന്ത്രിമാരുടെ പങ്കിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പ്രതികരിച്ചു.
(യാഹൂ. ന്യൂസ്)
പി സി ജോര്ജിനു കലശലായ ഗണേശ ബാധ!
മറ്റു മന്ത്രിമാര് ജാഗ്രതൈ!!
സൂക്ഷിച്ചാല് ദുഖിക്കണ്ടാ!!!