2013 ഡിസംബർ 8, ഞായറാഴ്‌ച

ക്ലിഫ് ഹൗസ് ഉപരോധം-ഒരു തിരു മണ്ടന്റെ ചില സംശയങ്ങൾ

ക്ലിഫ്  ഹൗസ് ഉപരോധം-ഒരു തിരു മണ്ടന്റെ ചില സംശയങ്ങൾ 

ആദരണീയ വൈക്കം വിശ്വൻ സഖാവേ,
ഡിസംബർ  9 തിങ്കളാഴ്ച രാവിലെ മുതൽ തുടർച്ചയായ 140 ദിവസം അങ്ങയുടെ മുന്നണി ക്ലിഫ് ഹൗസ്  ഉപരോധിക്കുകയാണല്ലോ? ഇതിലെ ഉപരോധം മുഖ്യ മന്ത്രി മാത്രമാണെന്ന് അങ്ങ് ഇന്നലെ വ്യക്തമാക്കുകയുണ്ടായല്ലോ.
ചോദ്യം 1: കേരള ചരിത്രത്തിൽ ഏതു മുഖ്യമന്ത്രിയാണ് പകൽ 10 മണിവരെ വീട്ടിൽ ചെലവഴിച്ചിട്ടുള്ളത്‌ ?
ഉപരോധം സമാധാനപരമായിരിക്കുമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ.
ചോദ്യം 2 : 10 മണിക്ക് മുൻപ് മുഖ്യമന്ത്രി ക്ലിഫ് ഹൗസ് വിടുകയും  രണ്ടു മണിവരെയും അറസ്റ്റുണ്ടാകാതിരിക്കുകയും ചെയ്താൽ പഴയ ഉപരോധം പോലെ പ്രവർത്തകർ പെരുവഴിയിൽ ഉറങ്ങുമോ?
9-12-13 മുന്നേ തീരുമാനിച്ച പ്രകാരം ഇടുക്കിയിൽ 9 മണിക്ക് ജനസമ്പർക്ക തുടങ്ങും.
ചോദ്യം 3 : നാളെ  രാവിലെ 9 മണിക്ക് ഇടുക്കിയിൽ  ഇരിക്കുന്ന മുഖ്യമന്ത്രിയെ 10 മണിക്ക് ക്ലിഫ് ഹൗസിൽ ഉപരോധിക്കുന്നത്  എങ്ങനെ?
12 -12-13 മുന്നേ തീരുമാനിച്ച പ്രകാരം കൊല്ലത്ത്  9 മണിക്ക് ജനസമ്പർക്ക തുടങ്ങും.
ചോദ്യം 4  : 12 -12-13 രാവിലെ 9 മണിക്ക് കൊല്ലത്ത് എത്തേണ്ട മുഖ്യമന്ത്രിയെ 10 മണിക്ക് ക്ലിഫ് ഹൗസിൽ ഉപരോധിക്കുന്നത്  എങ്ങനെ?
ചോദ്യം 5   : ഇങ്ങനെ ഒരിക്കലും പകൽ 10 മണിക്ക് ക്ലിഫ് ഹൗസിൽ ഇല്ലാത്ത മുഖ്യമന്ത്രിയെ 10 മണിക്ക് ഉപരോധിക്കുന്നതിനെ പ്രതീകാത്മകം എന്ന് വെക്കം പറയുന്നതല്ലേ വൈക്കം സഖാവേ
അണികളെ പ്രതിരോധിക്കാൻ പറ്റിയ അടവ്.

കാണാൻ പോണ പൂരം വർണിച്ചീടാൻ വാക്കുകൾ പോരാ.....




2013 ഓഗസ്റ്റ് 10, ശനിയാഴ്‌ച

നടത്താൻ ഒരു സമരം. അതിനു 50 ദിനം പിന്നിട്ട ഒരു പേരും. സരിത.

തിരുവനന്തപുരം • കേരളം രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുന്പോള്‍ ഇടതുപക്ഷം നടത്താനുദ്ദേശിക്കുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് പിടിചെ്ചടുക്കല്‍ സമരം ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്നതിനു തുല്യമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് ഒരു നഷ്ടവും വരുത്താത്ത സോളാര്‍ കേസിന്‍റെ പേരില്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

സോളാര്‍ കേസുകളിലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണസംഘം ഉടനെ കുറ്റപത്രം സമര്‍പ്പിക്കും. പിന്നീട് ഇതു സംബന്ധിച്ച് ഏന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അത് കേള്‍ക്കുവാനും ഏതു വിധത്തിലുള്ള നിര്‍ദേശത്തോടും തുറന്ന മനസോടെ സമീപിക്കുവാനും തയാറാണെന്നു നിയമസഭയിലും സഭയുടെ പുറത്തും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനൊന്നും തയാറാകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരവുമായി മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ചോദിച്ചു.

ഇതോടൊപ്പം താഴെപ്പറയുന്ന 13 ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷം ജനങ്ങളുടെ മുന്പാകെ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

1. പിടിചെ്ചടുക്കല്‍ സമരത്തിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്‌യുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാരിനെ അട്ടിമറിക്കുകയലേ്ല പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം?

2. സെക്രട്ടറിയേറ്റ് യുഡിഎഫിന്‍റെയോ, എല്‍ഡിഎഫിന്‍റെയോ അല്ല. അതു ജനങ്ങളുടേതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും 32 വകുപ്പുകളുടെ സെക്രട്ടറിമാരും അയ്‌യായിരം ജീവനക്കാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് നിശ്ചലമാകുന്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിനു സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനലേ്ല പ്രതിപക്ഷം ശ്രമിക്കുന്നത്?

3. കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുന്പോള്‍, സര്‍വകക്ഷിസംഘം ഡല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്‍റെ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമലേ്ല?

4. കേരളത്തിന്‍റെ സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്‍റെ എല്ലാ ഗേറ്റുകളും അനശ്ചിതകാലത്തേക്ക് നിര്‍ബന്ധിതമായി അടപ്പിച്ച് ഒരാളെപ്പോലും കയറ്റിലെ്ലന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയലേ്ല?

5. ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലലേ്ല, സര്‍ക്കാരിനെ ലക്ഷം പേരെ വച്ച് വളഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിലും ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകിലേ്ല?

6. ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്‌യാന്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയലേ്ല ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്? തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ തീവ്രവാദികളും വിഘടനവാദികളും സ്വീകരിക്കുന്ന അനിശ്ചിതകാലസ്തംഭന സമരമുറകള്‍ ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാനാകും?

7. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിചേ്ചാ? ഒരു രൂപപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുവാന്‍ ലാവ്ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വരുത്തിയെന്നു സിബിഎെ കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസം?

8. 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്‍റെ മാറ്റുരയ്ക്കുന്നതലേ്ല?

9. ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള പൊലീസ് ഗ്രൗണ്ടിലാണ്. ആയിരക്കണക്കിനു പൊതുജനങ്ങളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന സര്‍ക്കാരിന്‍റെ ഏറ്റവും വര്‍ണശബളമായ പരിപാടി. സെക്രട്ടേറിയറ്റും പരിസരവും പിടിചെ്ചടുക്കല്‍ സമരം മൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്‍റെ ശോഭ കെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?

10. ആസന്നമായ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്നു വ്യക്തമായ സൂചന ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മാത്രമലേ്ല പ്രാകൃതമായ ഈ സമരം സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ സാന്നിധ്യത്തില്‍ അരങ്ങേറുന്നത്?

11. പത്തുകോടി രൂപ തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് ഒരുലക്ഷം പേരെ തിരുവനന്തപുരത്ത് അനിശ്ചിതകാലത്തേക്ക് രാപ്പകല്‍ സമരം നടത്താന്‍ വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി രൂപ ചെലവുവേണ്ടിവരുമെന്നു സിപിഎം വെളിപ്പെടുത്തുമോ? ഇതും ജനങ്ങളുടെ പണംതന്നെയലേ്ല?

12. ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കിലെ്ലന്നു വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?

13. ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റിലെ്ലന്നും മുഖ്യമന്ത്രി രാജിവയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയിലെ്ലന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനിലേ്ല? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അതു വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്ക് പോയി ജനജീവിതത്തെ ദുസഹമാക്കിയിട്ടു ഇടപെട്ടിലെ്ലങ്കില്‍ അത് വലിയ വീഴ്ചയായി ജനം കാണിലേ്ല?
കടപ്പാട് ; യാഹൂ ന്യൂസ്‌ 


2013 ജൂലൈ 31, ബുധനാഴ്‌ച

മുഖ്യമന്ത്രീ ... അരുത്.! പി.സി. ജോർജിന്റെ ഫോണ്‍ ചോർത്തരുത് . പിന്നെയോ..പരിശോധിക്കണം.

മുഖ്യമന്ത്രീ ... അരുത്.! പി.സി. ജോർജിന്റെ ഫോണ്‍ ചോർത്തരുത് . പിന്നെയോ..പരിശോധിക്കണം.

ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ
പി.സി. ജോർജിന്റെ ഫോണ്‍ ചോർത്തുകയല്ല. തുറന്നു പരിശോധിക്കുകയാണ് വേണ്ടത്.
കെ. ബി. ഗണേഷ് കുമാർ -യാമിനി പ്രശ്നം മുതൽ,
 ഇടതുപക്ഷത്തോടൊപ്പം നിന്ന് മന്ത്രിസഭയെ മറിച്ചിട്ട്‌
കെ. എം. മാണിയെ അവരോധിക്കാൻ നടത്തിയ മലയാളികളെ ഞെട്ടിപ്പിക്കുന്ന/നാണിപ്പിക്കുന്ന (സോറി. മലയാളിക്ക് ഇന്ന് എന്ത് കേട്ടാലും കണ്ടാലും ഞെട്ടലുമില്ല, നാണവുമില്ല) പല കുൽസ്രിത വിവരങ്ങളും പുറത്തുവരും
.
പക്ഷെ ഒന്ന് ശ്രദ്ധിക്കുന്നത്  നന്നായിരിക്കും.
പരിശോധനാ വേളയിൽ വല്ല ഹെലികോപ്ടറിൽനിന്നോ മറ്റോ
നല്ല മണമുള്ള ലോഷൻ കേരളമൊട്ടാകെ തളിക്കുന്നത്
 ഈ ദുർഗന്ധം അകറ്റാൻ സഹായിക്കും.

അടിയന്തിര നടപടി അങ്ങിൽ നിന്നും ആഗ്രഹിച്ചുകൊണ്ട്‌

ആനുകാലികൻ 

2013 ജൂലൈ 28, ഞായറാഴ്‌ച

ഫെനി ബാലകൃഷ്ണൻ-വെള്ളാപ്പള്ളി നടേശൻ പരസ്പരാരോപണം

ഫെനി ബാലകൃഷ്ണൻ-വെള്ളാപ്പള്ളി നടേശൻ പരസ്പരാരോപണം 

പോട്ട്  ഫെനീ! സരിത തന്റെ പേരെങ്ങാനും എഴുതിയോന്നറിയാൻ
വെള്ളാപ്പള്ളി ഒരു നമ്പരിട്ടതല്ലിയോ?

കാടടച്ചു വെടി വയ്ക്കുമ്പം ആർക്കൊക്കെയാ കൊള്ളുക എന്നാർക്കറിയാം.
വെള്ളാപ്പള്ളിയും ഒരു നേതാവല്ലിയോ?

കാറ്റുള്ളപ്പോൾ തൂറ്റണം എന്ന് കൃത്യമായിട്ടറിയാവുന്ന
ഫെനി മുട്ടൻ ഒരു നമ്പരിട്ടു (ഉണ്ടായില്ലാ വെടി വച്ച് )
ബല്ല്യ ഒരു വക്കീലാകാൻ നോക്കിയതാണെന്നു
പാവം നമ്മുടെ നേതാക്കന്മാരുണ്ടോ അറിയുന്നു.
കൊച്ചു കള്ളൻ!

"പ്രതി"പക്ഷത്തിന്റെ വെപ്രാളം കണ്ടാൽ
സരിതയുടെ മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റ്
കാലതാമസം വരുത്തിയെന്ന്  തോന്നിപ്പോകും



സോളാർ: കോടതി നടപടിക്കെതിരെ പിണറായി.

സോളാർ: കോടതി നടപടിക്കെതിരെ പിണറായി.

കോടതി ഇനി ഇതിൽ എന്തെല്ലാം പഴി കേൾക്കാനിരിക്കുന്നു. പ്രതിപക്ഷത്തിനു അനുകൂലമായി കോടതിയും വിധിയും വന്നാൽ കോടതിക്ക് നല്ലത്. പിന്നല്ല... (രാപ്പനി) രാപ്പകൽ സമരം പൊളിക്കാൻ നോക്കിയാൽ... "ഇതിലും കടുത്ത ഭാഷ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു"
കോടതിക്ക് കൊട്ടുവടിയെടുത്തു കൊട്ടാൻ തോന്നുന്നെങ്കിൽ ഉമ്മന്റെ മണ്ടയ്ക്കിട്ട് രണ്ടു കൊട്ടണം. എങ്കിൽ ഞങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. അല്ലാണ്ട് സ്ഥാനം മാറി കൊട്ടിയാൽ....

സരിതേ.. എന്തേ നീ കൈവേടിഞ്ഞോ,
സരിതേ... മിണ്ടാത്തതെന്തേ...

സരിതയുടെ മൊഴി കേൾക്കാൻ (മൊഞ്ചത്തി പെണ്ണേ... )
ആയിരം കാതുമായ് കാത്തു കാത്തിരിക്കുന്നു.
കോടിയേരി അങ്കിളും കൂട്ടുകാരും
ഷെഡ്‌ കെട്ടി കാത്തിരിക്കുന്നു.
പറയില്ലേ നീ മൊഴിയില്ലേ.


2013 ജൂലൈ 15, തിങ്കളാഴ്‌ച

അടിവസ്ത്രം വിറ്റും ഓണമുണ്ണാനുള്ള ചിലരുടെ കുതന്ത്രപ്പാടുകളേ !

ചീപ്പ്‌ വിഴുപ്പു പി. സി ജോര്ജ്  പുതിയ അത്യുല്പാദന ശേഷിയുളള സങ്കരയിനം പശുവിനെ മുഖ്യനെ ഉല്പാദിപ്പിക്കാനൊരുങ്ങുന്നു. 

പണ്ട് കൊല്ലം കടപ്പുറത്ത് ഒരു തിമിങ്ങലം വന്നതോര്മയുണ്ടോ? നാം നോക്കിയങ്ങു നില്ക്കെ വാടി കടപ്പുറത്ത് കുതിച്ചൊരു ചാട്ടം. തിരുച്ചൊരു ഊളിയിടല്. പിന്നെ പൊങ്ങുന്നതു ഇരവിപുരത്ത്  . ഇതുപോലെയാണ് ശ്രീ(മാന്യതയില്ലാത്ത) പി. സി. ജോര്ജു. നിക്കണ നില്പില് കണ്ട കലക്ക വെള്ളത്തിലേക്ക്‌ ഒരു ഊളിയിടല്. സ്വന്തം മുന്നണിയിലെ തൊഴുത്തില് കുത്തുന്ന രോഗമുള്ള  "പശുക്കളില്",  ഇടതുപക്ഷതുനിന്നും ഏതോ മുന്തിയ ഇനം ആണത്രേ ബീജം ശേഖരിച്ചു കുത്തിവച്ചു മുന്തിയ ഇനം വെച്ചൂര് പശുവിനെ മുഖ്യനെ പ്രസവിപ്പിക്കാനുള്ള കാത്തിരിപ്പിലാണ്. 

അടിവസ്ത്രം വിറ്റും ഓണമുണ്ണാനുള്ള  ചിലരുടെ  കുതന്ത്രപ്പാടുകളേ !

2013 ജൂൺ 14, വെള്ളിയാഴ്‌ച

പി സി ജോര്ജിനു കലശലായ ഗണേശ ബാധ!!

സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി ശരിക്കൊപ്പമെന്നു പി.സി.ജോര്‍ജ്

കോട്ടയം•ആരോപണ വിധയേരായ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റിയ മുഖ്യമന്ത്രിയുടെ നടപടി ശരിയെന്ന് പി.സി.ജോര്‍ജ്. ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിക്കൊപ്പമാണ്. മുഖ്യമന്ത്രിക്ക് കേസില്‍ മറ്റ് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ സരിത അറസ്റ്റിലാകുമായിരുന്നില്ല.   സോളാര്‍തട്ടിപ്പ് കേസില്‍ പൊലീസ് നടപടി ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ഒാഫിസില്‍ നിന്നു പുറത്താക്കപ്പെട്ട പിഎ ടെന്നി ജോപ്പന് പൊലീസിനെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കെ.ബി.ഗണേഷ്കുമാറിന് സരിതയുമായി അടുത്ത ബന്ധമുണ്ട്. മറ്റ് മന്ത്രിമാരുടെ പങ്കിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പ്രതികരിച്ചു.
(യാഹൂ. ന്യൂസ്‌)

പി സി ജോര്ജിനു കലശലായ ഗണേശ ബാധ!  
മറ്റു മന്ത്രിമാര് ജാഗ്രതൈ!! 
സൂക്ഷിച്ചാല്‌ ദുഖിക്കണ്ടാ!!!