2014 ഫെബ്രുവരി 22, ശനിയാഴ്‌ച

അതിലും മനൊരമയുടെ വേലത്തരം.

സരിതയ്ക്ക്  ജാമ്യം കിട്ടിയപ്പോൾ എല്ലാപത്രത്തിനും കൂടി ഒറ്റ ക്ലിക്കിൽ കിട്ടിയ ഒറ്റപടം. 
അതിലും മനൊരമയുടെ വേലത്തരം.
നിഴൽ മാത്രം കൂടെ....
മനോരമ സരിതയ്ക്കൊപ്പം നിഴൽ മാത്രം കണ്ടപ്പോൾ!

മാതൃഭൂമി ജയിൽ ഗേറ്റിൽ മറ്റൊരു വനിതയെക്കൂടി  കാണുന്നു!!

കൗമുദിയാകട്ടെ സരിതയ്ക്ക്  നിഴൽ മാത്രമല്ല കൂട്ട് ; രണ്ടാം നിഴലുകാരൻ അഡ്വ: ഫെന്നി ബാലകൃഷ്ണൻ കൂടി  കൂട്ടിനുണ്ടെന്നു കാണുന്നു!!!

മൂന്ന് പത്രത്തിനുംകൂടി  കിട്ടിയത് ഏതോ  ഒരു ഫോട്ടോ ഗ്രാഫർ എടുത്ത ഒറ്റ ക്ലിക്ക് ഫോട്ടോ. അതിൽ മനോരമ കത്രിക വച്ചപ്പോൾ അടിക്കുറുപ്പ്  മേപ്പടിയായി 'നിഴൽ മാത്രം കൂടെ....'



2014 ഫെബ്രുവരി 8, ശനിയാഴ്‌ച

കേരള രക്ഷാ മാർച്ചിന്റെ കാറ്റ് അച്ചു ഊരി വിട്ടു !

കേരള രക്ഷാ മാർച്ചിന്റെ കാറ്റ് അച്ചു ഊരി വിട്ടു  ! 

ഈ പഞ്ചറായ വണ്ടി ഇനി എത്ര നാൾ ഓടും? എട്ട് ഇന്ന് തികഞ്ഞാൽ എട്ടു നാൾ കൂടി ഉന്തി തള്ളി  പതിനാറ്   തികച്ച്  അന്ന്  അവിയലബിൾ പി ബി കൂടി 'ചടങ്ങ് '  ('പതിനാറടിയന്തിരം') അങ്ങ് നടത്തി പിരിഞ്ഞാൽ ശാപമോക്ഷം കിട്ടിയേനെ. ഇല്ലെങ്കിൽ പരാജിത സമരങ്ങളുടെ പട്ടികയിൽ ഒരു കറുത്ത പൊട്ടുകൂടി. അതോ പുതിയ ഒരു മാന്ത്രിക കാറ്റ്  വീശി 26 നാൾ തികച്ച്  പിണറായി  വിജയ(ൻ) കാഹളം മുഴക്കുമോ ?

കാത്തിരുന്നു കാണുക.
 എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ആണെന്ന് തോന്നുന്നു.
കാണാൻ മറക്കരുത്.

ഇമ്മാക്കി : പിണറായിയെ തൊട്ടാൽ കേരളം കത്തുമെന്ന് ഇ. പി ജയരാജൻ.
  • അപ്പൊ പിണറായി എന്താ മനുഷ്യ ബോംബോ?